പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ സതീഷ് പി ബാബു രചനയും സംവിധാനവും നിര്‍വഹിച്ച "ലാല "യുടെ വേള്‍ഡ് പ്രീമിയര്‍ തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അരങ്ങേറും . മാര്‍ച്ച് എട്ടിനാണ് ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് . സിദ്ധാര്ത്ഥന് ചെറുവണ്ണൂര്‍ ,ഷാബു ഫറോക്ക് എന്നിവരോടൊപ്പം കോഴിക്കോട് ന്യൂ വേവ് ഫിലിം സ്കൂളും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നു . പ്രശസ്ത ചായാഗ്രാഹകനും സംവിധായകനുമായ പ്രതാപ് ജോസഫാണ് ക്യാമറ കൈകാര്യം ചെയ്യുന്നത് .

.
പുരോഗമനത്തിന്റെ പേരിലുള്ള പ്രശംസാ പത്രികകള്‍ ഏറെയുള്ള കേരളത്തിന്റെ ചില വൈരുദ്ധ്യങ്ങളാണ് ചിത്രം അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത് .
ചിത്രത്തിന്റെ എഡിറ്റിംഗ് ,കളറിംഗ് എന്നിവ ഷിജു ബാലഗോപാലും സൌണ്ട് ഡിസൈന്‍ ദീപു ടി എസും നിര്‍വഹിക്കുന്നു . മിക്ശിംഗ് ഷൈജു എം .ഗാന രചന ഷാബി പനങ്ങാട്ട് ,സംഗീതം സോണി സായ് .പശ്ചാത്തല സംഗീതം സാജന് കെ റാം ,പ്രൊഡക്ഷന്‍ ഡിസൈന്‍ നാണു അഴിഞ്ഞിലം ,കണ്ട്രോളര് ദേവദാസ് ദേവാങ്കണം,,കലാ സംവിധാനം ശിശിര . പരസ്യകല നിര്‍വഹിക്കുന്നത് മനോജ് ഡിസൈന്‍ ,കോഴിക്കോട്

